Breaking News

നിക്ഷേപ തട്ടിപ്പ്;എം സി കമറുദ്ദീന് എംഎൽഎയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു-സി ജി മാത്യു പൊവ്വലിൽ നടന്ന എൽ ഡി എഫ് ജനകീയ വിചാരണ സദസ്സ് തട്ടിപ്പ് രാഷ്ട്രീയക്കാർക്കെതിരെയുള്ള താക്കീതായി

പൊവ്വൽ: ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ച മഞ്ചേശ്വരം എം എൽ എ,  എം സി കമറുദ്ദീൻ ഇനിയും ആ സ്ഥാനത്ത് തുടരുന്നത് നാണക്കേടാണെന്ന് സിപിഐഎം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു അഭിപ്രായപ്പെട്ടു.
 ജനപ്രതിനിധിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ട കമറുദ്ദീനെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് പകരം മുസ്ലിം ലീഗ്  നേതാക്കൾ വീണ്ടും വീണ്ടും ന്യായീകരിക്കുന്നത്  കട്ടതിൽ നിന്ന് വീതം കിട്ടിയ പണം തിരിച്ചു നൽകേണ്ടി വരുമോ എന്ന ഭയമാണെന്നും, എല്ലാ നിയമ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി തന്നിഷ്ടപ്രകാരമാണ് കമറുദ്ദീൻ പലരോടും പണം സ്വീകരിച്ചതെന്നും, പല പാവപ്പെട്ട കുടുംബങ്ങളും കമറുദ്ദീൻറെയും ലീഗ് നേതാക്കളുടെയും വഞ്ചനയിൽ പെട്ട് പെരുവഴിയിലാണെന്നും, 
 അവകാശികൾക്ക് നഷ്ടപ്പെട്ട പണം  ഇനിയും ലീഗ് എം എൽ എ തിരിച്ചു നൽകിയില്ലാ എങ്കിൽ ശക്തമായ സമരമുറകളുമായി എൽ ഡി എഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
 പൊവ്വൽ ടൗണിൽ എൽഡിഎഫ് നടത്തിയ ' തട്ടിപ്പ് മാഫിയ രാഷ്ട്രീയക്കാർ ക്കെതിരെയുള്ള ജനകീയ വിചാരണ സദസ്സ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 യോഗത്തിൽ പൊവ്വൽ ബെഞ്ച് കോർട്ട് ബ്രാഞ്ച് സെക്രട്ടറി മജീദ് പള്ളിക്കാൽ സ്വാഗതം പറഞ്ഞു, ബഡുവൺകുഞ്ഞി ചാൽക്കര അധ്യക്ഷത വഹിച്ചു, സിപിഎം നേതാവ്  എം ശങ്കരൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു, ശശി(സിപിഐ)എന്നിവർ സംസാരിച്ചു.

No comments