സൗജന്യ പി എസ് സി പരിശീലനം,അഡ്മിഷൻ ആരംഭിച്ചു
ചെർക്കള: കാസർകോട് ജില്ലയിൽ ചെർക്കളയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ചിന്റെ അപേക്ഷ ക്ഷണിച്ചു.
80%സീറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20% സീറ്റ് ഒ.ബി.സി വിഭാഗത്തിൽ പെട്ടവർക്കും സംവരണം ചെയ്തിരിക്കുന്നു.
തിങ്കൾ മുതൽ വെള്ളി വരെ റഗുലർ ബാച്ചും
ശനി,ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചിലേക്കുമാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷകൾ ചെർക്കള പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ 15-12-2020 നു മുമ്പായി സമർപ്പിക്കണം കൂടുതൽ കൂടുതൽ വിവരങ്ങൾക്ക് www.minority welfare kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ നമ്പർ:04994 281142

No comments