1.10 കോടി രൂപ കൈക്കൂലി; തെലങ്കാനിയിൽ തഹസിൽദാർ പിടിയിൽ
ഭൂമി ഇടപാടിനായി കൈക്കൂലി വാങ്ങിയ തഹസിൽദാർ പിടിയിൽ. തെലങ്കാനായിൽ തഹസിൽദാറുടെ വീട്ടിൽ നടത്തിയ റെയിഡിൽ 1.10 കോടി രൂപയാണ് കണ്ടെടുത്തത്.
സംഭവത്തില്‍ കീസര തഹസില്‍ദാര്‍ ഇ. ബലരാജു നാഗരാജു പിടിയിലായി. വെള്ളിയാഴ്ച രാത്രി തഹസില്‍ദാറിന്റെ വീട്ടില്‍ തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) നടത്തിയ റെയ്ഡിലാണ് ഒരു കോടിയോളം പണം പിടിച്ചെടുത്തത്.
സംഭവത്തില്‍ വില്ലേജ് റവന്യൂ ഓഫീസറും പിടിയിലായിട്ടുണ്ട്. 28 ഏക്കര്‍ ഭൂമി ഇടപാടിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്.
മാസങ്ങള്‍ക്ക് മുമ്പ് തെലങ്കാനയില്‍ 93 ലക്ഷം, 30 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയ രണ്ട് വനിതാ തഹസില്‍ദാര്‍മാര്‍ പിടിയിലായിരുന്നു.

No comments