സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ഓർമ്മപുതുക്കി വീണ്ടുമൊരു 2020.. മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ബോവിക്കാനം: അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും.
രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ വേഷത്തിന്‍റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരെപ്പോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, ഓരോ ഭാരതീയനും.
രാജ്യം 73 ആം സ്വാതന്ത്ര്യ ദിനം ഇന്ന് ആഘോഷിക്കുമ്പോള്‍ കോവിഡ് 19 എന്ന മഹാമാരി അതിന് ഒട്ടും നിറപകിട്ടില്ലാത്തതാക്കായിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം പ്രളയമായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടു പോയത്. എന്നാല്‍ ഇത്തവണ കോവിഡാണ്. പ്രളയം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ കോവിഡും വന്നതോടെ രാജ്യം മഹാമരികളില്‍ നിന്നുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. ഇന്ത്യന്‍ ജനതയും പ്രത്യേകിച്ച് കേരള ജനതയും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദിനങ്ങള്‍കൂടിയാണ് കടന്നു പോകുന്നത്. സമീപകാലങ്ങളില്‍ ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന വലിയൊരു വെല്ലുവിളിയാണ് പ്രകൃതിശോഭങ്ങളും ദുരന്തങ്ങളും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ജനത സ്വതന്ത്രദിനത്തേ വരവേറ്റത് മഹാപ്രളയകെടുതിയില്‍ മുങ്ങികൊണ്ടായിരുന്നു. ഈ വര്‍ഷവും സ്ഥിതിയില്‍ കാര്യമായമാറ്റങ്ങള്‍ ഇല്ല എന്നു മാത്രമല്ല, കൂടെ മഹാവ്യാധിയായ കോവിഡും കൂടെയുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പരിപാടികൾ സംഘടിപ്പിച്ചപ്പോൾ സാമൂഹിക അകലം പാലിക്കൽ, മുഖംമൂടി ധരിക്കുക, ശരിയായ ശുചിത്വം, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിച്ചാണ് ചെയ്തത്.
വാർഡ് മെമ്പർ ശ്രീമതി.അനീസ മൻസൂറിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ. കെ. ഈശ്വര നായിക് ദേശീയ പതാക ഉയർത്തി. ഹെൽത്ത് സൂപ്പർവൈസർ ശ്രീ. എ.കെ. ഹരിദാസ് സ്വാഗതവും പബ്ലിക് റിലേഷൻ ഓഫീസർ/ലെയ്സൺ ഓഫീസർ ശ്രീ.രഞ്ജിത് നന്ദിയും പറഞ്ഞു. ,
ഡോ.കെ. അനിൽകുമാർ സ്വാതന്ത്ര്യ ദിന സന്ദേശ പ്രസംഗം നടത്തി.
സീനിയർ ക്ലാർക്ക് ശ്രീ. സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. നിതീഷ്, ലാബ് ടെക്നീഷ്യൻ ശ്രീ. ദിനു, പ്രതീക്ഷ, ഫാർമസിസ്റ്റ് ശ്രീമതി. സംഗീത, മെയിൽ സ്റ്റാഫ് നേഴ്സ് ശ്രീ. പ്രദീഷ്, ശ്രീ. ശരത്, ശ്രീമതി. രാധ, ശ്രീമതി. ഗീത,
ആശാ പ്രവർത്തകരായ ശ്രീമതി. ശ്രീജ, ശ്രീമതി. നിഷ, ശ്രീമതി. സുനിത, ശ്രീമതി. ബിന്ദു, ശ്രീമതി. സതി തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.
തുടർന്ന് കേക്ക് മുറിക്കൽ, ലഡു വിതരണവും, മിഠായി വിതരണവുമുണ്ടായി. മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ദേശഭക്തി ഗാനാലാപനവുമുണ്ടായി.

No comments