Breaking News

ബാങ്കുകളില്‍ നിയന്ത്രണം; അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയ ക്രമീകരിക്കും:സംസ്ഥാന തല ബാങ്കേഴ്സ് സമിതി



തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണം തിരക്കുകള്‍ കണക്കിലെടുത്തും ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുക.

ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ബാങ്കുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്താതിരിക്കാനാണ് നടപടി.

No comments