Breaking News

ഓട്ടോ ടാക്സി ഗൂഡ്സ് തൊഴിലാളികളുടെ പ്രതിസന്ധി, ഐഎംസിസി ഷാർജ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഹനീഫ് തുരുത്തി മുഖ്യമന്ത്രി നിവേദനം നൽകി....



നിവേദനം 👇

സമാനതകളില്ലാത്ത ദുരന്തങ്ങൾക്കാണല്ലോ നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നത്. ഇതര മേഖലകളെ പോലെ വലിയ ജീവിത പ്രതിസന്ധി നേരിടുന്ന നേരിടുന്ന വിഭാഗമാണ് ഓട്ടോ ടാക്സി തൊഴിലാളികൾ. മറ്റൊരു തൊഴിലും വശമില്ലാത്ത ഇവർ ഉയർന്ന പലിശക്ക് ഫിനാൻസ് കമ്പനികളിൽ നിന്നും തരപ്പെടുത്തിയ വായ്പയിലൂടെയാണ് ടാക്സികൾ നിരത്തിലിറക്കിയത്.
വലിയ തുകയുടെ ഇൻഷുറൻസും ടാക്സും അടക്കം ഭീമമായ തുകയാണ് ഓരോ മാസവും നിലനിൽപ്പിനായി ഇവർക്ക് മേൽ ബാധ്യതയാകുന്നത്. അപ്രതീക്ഷിത പ്രളയങ്ങൾ വരുത്തിയ പ്രതിസന്ധി തരണം ചെയ്യുന്നതിനിടയിലാണ് ഇടിത്തീ പോലെ കൊറോണയും ലോക്ക്ഡൗണും ഇവർക്ക് മേൽ പതിച്ചത്. നിത്യ വേതനക്കാരായ ഇവരുടെ ജീവിതം വഴിമുട്ടി എന്ന് മാത്രമല്ല തിരിച്ചടവ് മുടങ്ങിയെന്നതിൻ്റെ പേരിൽ കമ്പനികൾ വലിയ ക്രൂരതയാണ് ഇവർക്ക് മേൽ നടത്തുന്നത്. ലോക്ക്ഡൗൺ കാലത്ത് തിരിച്ചടവ് മുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ ലക്ഷോപലക്ഷം കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിലയിൽ ഫിനാൻസ് കമ്പനികൾ ഇവരെ വ്യാപകമായി വേട്ടയാടുകയാണ്.കഴിഞ്ഞ ആറുമാസമായി നിത്യ ചിലവിന് പോലും പ്രയാസപ്പെടുന്ന ഇവർക്ക് മേൽ പലിശയും പിഴപ്പലിശയും അടക്കം ഭീമമായ തുകയുടെ ബാധ്യതയാണ് കമ്പനികൾ അടിച്ചേൽപ്പിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗപ്പെടുത്തി വാഹനങ്ങൾ തട്ടിയെടുക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. രാജ്യത്തും സംസ്ഥാനത്തും തിരിച്ചടവുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്നാണ് സ്വകാര്യ ഫിനാൻസ് കമ്പനികളുടെ നിലപാട്. പതിനായിരക്കണക്കായ മോട്ടോർ തൊഴിലാളി കുടുംബങ്ങളുടെ രക്ഷക്കായി താഴെ പറയുന്ന കാര്യങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന്  അഭ്യർത്ഥിക്കുന്നു.
                 
( 1 ) സ്വകാര്യ ഫിനാൻസ് കമ്പനികളിൽ നിന്നടക്കം എടുത്തിട്ടുള്ള ടാക്സി വാഹനങ്ങളുടെ വായ്പകൾ എഴുതി തള്ളുകയോ മോറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യുക.
(2) മാർച്ച് മാസം മുതൽ മോറട്ടോറിയം അവസാനിക്കുന്നത് വരെയുള്ള കാലയളവിലെ പലിശ പിഴപ്പലിശ എന്നിവ പൂർണ്ണമായി എഴുതി തള്ളുക.
(3) ലോക്ക്ഡൗൺ കാലയളവിൽ വാഹനങ്ങൾ പൂർണ്ണമായി നിർത്തിയിട്ടിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഈ കാലയളവിലെ ഇൻഷുറൻസ്, ടാക്സ് തുകകൾ കുറവ്
ചെയ്ത് നൽകുക.
(4) വാഹനങ്ങൾ പിടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തുകയും
ചെയ്യുന്ന ഫിനാൻസ് കമ്പനികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുക,
പതിനായിരക്കണക്കായ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവൻ രക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന്  മുഖ്യമന്തിക്കയച്ച നിവേദനത്തിൽ സൂചിപ്പിച്ചു.

                       



No comments