Breaking News

‘14 മാസത്തിനിടെ 65കാരി 8 പെൺകുട്ടികളെ പ്രസവിച്ചു..’;പുറത്തു വരുന്നത് വൻ തട്ടിപ്പ്


14 മാസത്തിനിടെ ലീല ദേവി എന്ന അറുപത്തിയഞ്ചുകാരി ജന്മം കൊടുത്തത് എട്ടു പെൺകുട്ടികൾക്ക്. ഓരോരുത്തർക്കും 1400 രൂപ വീതം ആകെ 11,20 അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. അതു പിൻവലിച്ചതായും രേഖകളുണ്ട്. 60 കഴിഞ്ഞ ശാന്തി ദേവി ഒൻപതു മാസത്തിനിടെ പ്രസവിച്ചത് അഞ്ചു പെൺകുഞ്ഞുങ്ങളെ. ഇവരുടെ വിവരങ്ങളെല്ലാം ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. 60 കഴിഞ്ഞ സോണിയ ദേവി അഞ്ചു മാസത്തിനിടെ ജന്മം നൽകിയത് നാലു പെൺകുഞ്ഞുങ്ങൾക്ക്. രാജ്യം നടുങ്ങുന്ന വലിയ തട്ടിപ്പിന്റെ വിവരങ്ങളാണ് ബിഹാറിൽ നിന്നും പുറത്തുവരുന്നത്.
പെൺകുട്ടികൾക്കായി സർക്കാർ നൽകുന്ന പണം തട്ടാൻ 60 വയസ്സു കഴിഞ്ഞവർ ഉൾപ്പെടെ നിരന്തരം പ്രസവിച്ചതിന്റെ രേഖകൾ അധികൃതർക്കു മുന്നിലെത്തിയപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. പെൺ ശിശുഹത്യാ നിരക്ക് വർധിച്ച സാഹചര്യത്തിലാണ് പെൺകുഞ്ഞുങ്ങൾക്കായി നിശ്ചിത തുക സർക്കാർതലത്തിൽ നൽകാൻ തീരുമാനിച്ചത്. പെൺകുട്ടിയുടെ പഠനത്തിനും മറ്റു കാര്യങ്ങൾക്കും വേണ്ടിയാണിത്.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി അസാധാരണ ഈ കാര്യങ്ങൾ മുസാഹരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉപേന്ദ്ര ചാധരിയുടെ ശ്രദ്ധയിൽപ്പെട്ടു.അന്വേഷിച്ചു ചെന്നപ്പോൾ മുസാഫര്‍പുർ ജില്ലയിലെ മുസാഹരി ഗ്രാമത്തിലാണു സംഭവം. പിന്നാലെ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ന‌ടപടിയെടുക്കാൻ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ് നിർദേശിച്ചു കഴിഞ്ഞു. ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി അഡി. ജില്ലാ കകലക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു. പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ വകുപ്പുതല നടപടിയും പിന്നാലെ കേസ് റജിസ്റ്റർ ചെയ്ത് നിയമനടപടിയും ഉണ്ടാകുമെന്നും രാജേഷ് കുമാർ അറിയിച്ചു. കേന്ദ്ര ഫണ്ട് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്നു കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ അന്വേഷണത്തിനും നീക്കമുണ്ട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നു മാസത്തിനിടെ നടക്കാനിരിക്കെയാണ് തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.

No comments