Breaking News

കോവിഡ് പോസിറ്റീവ് ആയവർ ഇക്കാര്യങ്ങൾ ചെയ്യരുത്; അഞ്ചു നിർദ്ദേശങ്ങൾ

 കോവിഡ് പോസിറ്റീവ് ആയവർ ഇക്കാര്യങ്ങൾ ചെയ്യരുത്; അഞ്ചു നിർദ്ദേശങ്ങൾ



കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോ​ഗബാധിതർ പുലർത്തേണ്ട അഞ്ചു നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെയ്ക്കുന്നു.


കോവിഡ് രോ​ഗബാധിതർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ചു നിർദ്ദേശങ്ങളാണ് സർക്കാർ വിശദീകരിക്കുന്നത്. രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള പ്രതിരോധ മാർ​ഗങ്ങളാണ് നിർദ്ദേശത്തിലുള്ളത്.


കോവിഡ് ബാധിതർ ചെയ്യേണ്ടത്


1. ദിവസവും എട്ടു മണിക്കൂർ ഉറങ്ങുക.


2. വെള്ളം ധാരാളം കുടിക്കുക (മദ്യം ഒഴികെ എന്ത് പാനീയവും ആകാം).


3. സമീകൃതാഹാരം കഴിക്കുക. കാർബോ ഹൈഡ്രേറ്റും, പ്രോട്ടീനും ഫാറ്റും അടങ്ങിയ ആഹാരം ഉൾപ്പെടുത്തുക, മധുരം ഒഴിവാക്കുക


4. വൈറ്റമിൻ സി ആഹാരത്തിൽ ഉൾപ്പെടുത്തുക.


5.ചെറിയ വ്യായാമങ്ങൾ ചെയ്യുക. മുഴുവൻ സമയവും കിടക്കാതിരിക്കുക


കോവിഡ് ബാധിതർ ചെയ്യരുതാത്ത കാര്യങ്ങൾ


1. മദ്യം പൂർണമായും ഒഴിവാക്കുക. ഡീഹൈഡ്രേഷൻ ഉണ്ടാവാം, കോശങ്ങൾ നശിക്കും


2. പുകവലി പൂർണമായും ഒഴിവാക്കുക. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ പൂർണമായും ഒഴിവാക്കുക


3. അമിതമായ മാനസികമായ സമ്മർദ്ദം ഒഴിവാക്കുക


4. ജങ്ക്‌ ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ദഹനത്തെ ബാധിക്കും


5. മധുരപാനീയങ്ങൾ പൂർണമായും ഒഴിവാക്കുക

No comments