”ജീവന് തരാം മഅ്ദനിയെ തരൂ’ : മഅ്ദനിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മകള്‍ ഷെമീറ
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്കി ജീവന് രക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മഅ്ദനിയുടെ മകള്‍ ഷെമീറ.
സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന സീബ്ര ലൈന്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.സമരം വിമന്‍സ് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശശികുമാരി വര്‍ക്കല ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി രാജി മണി തൃശൂര്‍, ട്രഷറര്‍ സജിനാ ഹാരിസ്, വൈസ് പ്രസിഡന്റുമാരായ മുബീന തങ്ങള്‍, സരോജിനി രവി, സീന ഷാജഹാന്, സെക്രട്ടറിമാരായ നിമിഷ താമരക്കുളം, റജുല മജീദ്, അമ്ബിളി വിജയന്, സൈനബ ഫൈസല്‍, സുനിത സമദ്, റംസീന ബാനു, മറിയം ബഷീര്‍, ഫരീദ, ആത്തിഖാ ഫക്രുദീന്‍, പത്മിനി ഡി. നെട്ടൂര്‍, ഷീജ അസീസ്, ഷീബ പത്തടി എന്നിവര്‍ പങ്കെടുത്തു

No comments