Breaking News

ചികിത്സക്കിടെ മരണപ്പെട്ട കാസർകോട് മാർക്കറ്റ് കുന്നിലെ റഹ്‌മാസിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

 


കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാസർകോട് മാർക്കറ്റ് കുന്നിലിലെ പി.എം അമീറിന്റെ മകൻ റഹ്മാസ് (36) ആണ് ചൊവ്വാഴ്ച്ച വൈകുനേരത്തോടെ മരണപ്പെട്ടത്. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം നെഗറ്റീവായത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

No comments