കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പോക്സോ കേസ് പ്രതി; കോര്‍ഡിനേറ്റര്‍ക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാന്‍ സംഘടിപ്പിച്ച വി.എച്ച്.എസ്.ഇ വെബിനാറില്‍ പോക്സോ കേസ് പ്രതി പങ്കെടുത്തതില്‍ കോര്‍ഡിനേറ്റര്‍ക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോര്‍ഡിനേറ്റര്‍ക്ക് കടുത്ത നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് വി.എച്ച്.എസ്.ഇ സംഘടിപ്പിച്ച വെബിനാറില്‍ പോക്സോ കേസുകളില്‍ പ്രതിയായ ഡോക്ടര്‍ ഗിരീഷിനെ പങ്കെടുപ്പിച്ചതിൽ കരിയർ ഗൈഡൻസ് കോഡിനേറ്റർക്ക് പിഴവ് സംഭവിച്ചതാണെന്നതാണ് പ്രധാന കണ്ടെത്തൽ. മതിയായ കൂടിയാലോചനകൾ ഇല്ലാതെ പരിപാടി തീരുമാനിച്ചതാണ് പ്രശ്നത്തിന്‍റെ കാരണം.
ഈ അശ്രദ്ധ പരിപാടിക്കും വകുപ്പിനും കളങ്കമുണ്ടാകുന്നതിന് കാരണമായെന്നും അന്വഷണറിപ്പോർട്ടിൽ പറയുന്നു. പിഴവ് വരുത്തിയ കരിയർ ഗൈഡൻസ് കോഡിനേറ്ററെ തൽക്കാലം താക്കീത് ചെയ്താൽ മതിയെന്നാണ് ഹയർസെസക്കണ്ടറി ഡിറക്ടർ പി.പി പ്രകാശൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നൽകിയ റിപ്പോർട്ടിലെ ശിപാർശ. ഉന്നതതല അനുമതി ലഭിച്ചാലേ ഇത്തരത്തിലെ പരിപാടികൾക്ക് ഇനി മുതൽ അനുമതി നൽകാവൂ എന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
പോക്സോ കേസുകളിലെ പ്രതിയെ വെബിനാറിൽ പങ്കെടുപ്പിച്ചത് വിവാദമായതോടെയാണ് സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായത്. ഡോക്ടര്‍ ഗിരീഷിന്‍റെ പേരിൽ കേസുള്ളത് അറിയില്ലെന്ന് പറഞ്ഞ് വി.എച്ച്.എസ്.ഇ കൈകഴുകിയെങ്കിലും സർക്കാർ വകുപ്പുതല അന്വഷണം പ്രഖ്യാപിച്ച് ചുമതല ഹയർ സെക്കണ്ടറി ഡയറക്ടർക്ക് കൈമാറുകയായിരുന്നു. രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാളാണ്. ഡോ.ഗിരീഷ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന നിലയിലാണ് ഡോ ഗിരീഷിനെ വെബിനാറിൽ പങ്കെടുപ്പിച്ചത്. വി.എച്ച്.എസ്.സി വെബിനാറിൽ പോക്സോ പ്രതി പങ്കെടുത്തത്

No comments