പകരക്കാരനായെത്തി പകരം വെക്കാനില്ലാത്ത പ്രകടനം കാഴ്ചവെച്ച മഞ്ചേശ്വരം എം എൽ എ വലിയൊരു ചോദ്യചിഹ്നമാണ് എം സി കമറുദ്ദീൻ എന്നയാളുടെ വ്യക്തിത്വമാണോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ പേമന്റിന്റെ വലിപ്പമാണോ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കപ്പെട്ടത് ബദറുദ്ദീൻ കറന്തക്കാട് എഴുതുന്നു✍️
പകരക്കാരനായെത്തി പകരം വെക്കാനില്ലാത്ത പ്രകടനം കാഴ്ചവെച്ച മഞ്ചേശ്വരം MLA വലിയൊരു ചോദ്യമാണ് ?
MC ഖമറുദ്ദീൻ എന്ന വ്യക്തിയുടെ വ്യക്തിത്വമാണോ അതോ പെയ്മെൻ്റിൻ്റെ വലിപ്പമാണോ സ്ഥാനാർത്തി നിർണ്ണയത്തിൽ പരിഗണിക്കപ്പെട്ടത് ?
മുൻ MLA യെക്കാൾ മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ ജെയിപ്പിച്ചത് പകരം നിന്നയാൾ അദ്ദേഹത്തേക്കാൾ മികച്ച വ്യക്തി എന്നത് കൊണ്ടാണോ അതോ ബി.ജെ,പി വരുമെന്ന സ്ഥിരം പേടിപ്പെടുത്തൽ കൃത്യമായി പ്രകടിപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാണോ ?
സേവനമികവ് കണ്ട് നിർത്തിയതുമല്ല കടന്നു പോയ മഹാവ്യക്തിത്വത്തേക്കാൾ മികച്ചവനായത് കൊണ്ട് ജയിപ്പിച്ചതുമല്ല എന്ന് വ്യക്തമാണ്
അത്കൊണ്ട് തന്നെ സ്ഥാനാർത്ഥിയെ നിർണ്ണയിച്ച മുസ്ലിം ലീഗ് പ്രസ്ഥാനവും ആർജ്ജവത്തോടെ പണിയെടുത്ത് വിജയിപ്പിച്ച മഞ്ചേശ്വരം നിവാസികളും ഒരു പോലെ വിഡ്ഢികളായി
കാസർകോട്ടെ ഏതെങ്കിലും ഒരു ഹോട്ടലിൽ ജോലി തേടി ആരെങ്കിലും ചെന്നാൽ ആദ്യം അവൻ്റെ പേരും മേൽവിലാസവും തിരക്കുകയും ശേഷം രൂപവും ഭാവവും കൃത്യമായി നോക്കുകയും ചെയ്യും
എന്നിട്ടു ചോദിക്കും വേറെ ഏതെങ്കിലും ഹോട്ടലിൽ ജോലി ചെയ്ത പരിചയമുണ്ടോ എന്ന്
പക്ഷേ ജന സേവനത്തിൻ്റെ കുപ്പായമിട്ട് നാടുഭരിക്കാൻ വരുന്നവർക്ക് മാത്രം ഒരു നിബന്ധനകളുമില്ല
ആരെന്നോ എവിടുത്തുകാരനാണെന്നോ ചോദ്യമില്ല
കള്ളനാണോ കള്ളൻമാർക്ക് കഞ്ഞി വെച്ച് കൊടുക്കുന്നവനാണോ എന്ന നോട്ടമില്ല
ആരു വന്നു നിന്നാലും മുഖം നോക്കാതെ മുന്നിൽ നിന്നും പിന്നിൽ വോട്ടു കുത്തിക്കൊടുക്കുമെന്ന ഒരു അലിഖിത നയം നാം തന്നെ ഇവിടെ പടച്ചുണ്ടാക്കി
ആ നയമാണ് മാറേണ്ടത്
BJP വരുമെന്ന പുലിപ്പേടി മാത്രം പ്രകടനപ്പത്രികയാക്കി കാസർകോടിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രവണത ഇനിയും അനുവദിക്കരുത്
ഫാസിസത്തിനെതിരെ പ്രദിരോദത്തിൻ്റെ കോട്ട തീർക്കാൻ കാഹളം മുഴക്കിയെത്തി സ്വന്തം കൊത്തളത്തിലുള്ളവൻ്റെ ധനവും മാനവും സമാദാനവും പോലും നഷ്ടപ്പെടുത്തിയ ഈ ദുരന്തത്തെ ഒരു നല്ല പാഠമാക്കി മുന്നേറാനും പ്രവർത്തിക്കാനും നമുക്ക് കഴിയട്ടെ

No comments