മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ ഖദീജത്ത് ഫർസാനക്ക് സമ്മാനിച്ചു
ആലംപാടി : ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് നാഷണൽ സ്റ്റുഡന്റസ് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ കദീജത്ത് ഫർസാനക്ക് ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ നഫീസ ഖാദർ മേനത്ത് സമ്മാനിച്ചു. മാഹിൻ മേനത്ത് ,ഗപ്പു ആലംപാടി, കാദർ ചാൽക്കര , അസ്‌ക്കർ മൗലവി , മുൻസിർ തോട്ടുംകര തുടങ്ങിയവർ സംബന്ധിച്ചു.

No comments