നാറിയവനെ പേറിയാൽ പേറിയവനും നാറും അത് കാലം നടപ്പാക്കുന്ന നീതിയാണ് ബദറുദ്ദീൻ കറന്തക്കാട് ✍️
സ്വാർത്ഥ മോഹത്തിൻ്റെ സഫലീകരണത്തിന് വേണ്ടി ചില്ലുകൂടൊരുക്കിയ എം സി ഖമറുദ്ദീനും തങ്ങളും നേടിയത് പുറത്ത് വന്ന കണക്കിൽ നിന്ന് എത്രയോ ഇരട്ടിയാണ്,
പരാതിപ്പെടാൻ കഴിയാത്ത നിരവധി ഇടപാടുകൾ അണിയറയിൽ ചർച്ചയിലാണ്
കാരണം അരങ്ങത്ത് പറയാനുള്ള നാണക്കേട് ഒരു വശത്തും കുഞ്ഞിവെക്കാൻ(പലിശ ) നൽകിയത് രേഖയിലില്ല എന്നത് മറുവശത്തും കിടക്കുകയാണ്,
ഈ അവസ്ഥ ഫാഷൻ ഗോൾഡിലും എം സി ഖമറുദ്ധീനിലും തങ്ങളിലും മാത്രം ഒതുങ്ങുന്ന ഒരു കഥയല്ല
നടന്നു കഴിഞ്ഞ എത്രയോ കഥകളിൽ ഒന്നു മാത്രമാണ് ഫാഷൻ ഗോൾഡ്,
അവസാനത്തെ കഥയുമല്ല,
പക്ഷേ ഈ കഥ മാത്രം ഇത്രമേൽ ചർച്ച ചെയ്യപ്പെട്ടതും കൊട്ടിഘോഷിക്കപ്പെട്ടതും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരു അവസരം എന്ന നിലയിൽ മാത്രമാണ്,
അല്ലെങ്കിൽ എന്ത് കൊണ്ട് കല്ലറക്കൽ ഗോൾഡും യൂറോ ഗോൾഡും ഗ്ലോബലും ചർച്ചയായില്ല ?
നിക്ഷേപകരുടെ വയറ്റത്തേക്കടിച്ച എത്രയോ 420 കേസുകൾ പൊടിപിടിച്ച് കിടക്കുമ്പോൾ എം സി യെ മാത്രം പൂട്ടാൻ കാണിച്ച ആക്രാന്തത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലാഭമുണ്ട് എന്ന് തലയിൽ ആൾത്താമസമുള്ളവർക്കറിയാം,
തൻ്റെ സ്വാർത്ഥ മോഹസഫലീകരണത്തിൻ്റെ കഥാന്ത്യത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ ഒരു പരിരക്ഷ ലെഭിക്കും എന്ന നിലയിലാണ് എം സി MLA സ്ഥാനം കൈക്കലാക്കാൻ പാടുപെട്ടത്
എം സി യുടെ ഉള്ളിലിരിപ്പ് അറിയാതെ പോയ പ്രസ്ഥാന നായകർ കഥകൾ പുറത്തു വന്ന് തുടങ്ങിയപ്പോഴാണ് അങ്കലാപ്പിലായത്,
ഒരു വശത്ത് നാറിയവനെപ്പേറിയാൽ പേറിയവനും നാറും എന്ന നിയമം നടപ്പായപ്പോൾ മറു വശത്ത് മറ്റൊരു നാറ്റത്തിൻ്റെ കേടുമായ്ക്കാൽ കിട്ടിയ അവസരം വൃത്തിയായി ഉപയോഗിക്കുകയായിരുന്നു,
തെറ്റിനെ ശെരി കൊണ്ട് പ്രതിരോധിക്കാൻ വേണ്ടി മൺമറഞ നേതാക്കൾ സൃഷ്ടിച്ചെടുത്ത വജ്രായുധമായിരുന്നു രാഷ്ട്രീയം
പക്ഷേ അനന്തരാവകാശം നേടി കളത്തിലെത്തിയവരിൽ പലരും ആ ആശയത്തെ ആമാശയത്തിനു വേണ്ടി വൃത്തിയായി ഉപയോഗപ്പെടുത്തി,
അതിൻ്റെ ദുരിതം പേറേണ്ടി വന്നത് ജനങ്ങളും,
ഇവിടെ ഉണരേണ്ടതും മാറേണ്ടതും ചിന്തിക്കേണ്ടതും ജനങ്ങളാണ്
ചൂണ്ടിക്കാണിക്കുന്നവരെല്ലാം നമുക്കു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന അന്ധമായ പ്രേമം തന്നെയാണ് നമ്മെ നാശത്തിലേക്കെത്തിച്ചത്
തിരിച്ചറിയുക ---" ഇനിയെങ്കിലും..
No comments