തുരുത്തിയിലെ എ.ബി.സി ലൈൻ പദ്ധതി ഉടൻ പൂർത്തീകരിക്കുക -മുസ്ലിം ലീഗ്
കാസറഗോഡ് നഗരസഭയിലെ പതിനാലാം വാർഡിൽ പെട്ട തുരുത്തി നാട്ടിൽ ഒന്നര വർഷം മുമ്പ് ആരംഭിച്ച എ ബി ബി ലൈൻ ഇതുവരെയും ചാർജ്ജ് ചെയ്തിട്ടില്ല, മാത്രമല്ല എ ബി സി ലൈൻ മാനദണ്ഡ പ്രകാരം പുതിയ പോസ്റ്റുകൾ സ്ഥാപിക്കാതെ വർഷങ്ങൾക്ക് മുമ്പേ സ്ഥാപിച്ച വൈദ്യുത തൂണുകളിലേക്ക് വലിച്ച് കെട്ടിയത് കൊണ്ട് പലയിടത്തും എ ബി സി ലൈൻ പൊട്ടി റോഡിൽ
വീണിരിക്കുന്നു, പല സ്ഥലത്തും താഴ്ന്ന് കിടക്കുന്നു, റോഡ് വക്കത്തുള്ള തെങ്ങിലും കവുങ്ങിലും വലിച്ചു കെട്ടിയിരിക്കുന്നു, ഈ കാര്യങ്ങളിൽ അടിയന്തിരമായി ഇടപ്പെട്ട് തുരുത്തിയിലെ എ ബി സി ലൈൻ പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രടറി ടി അഷ്റഫിൻ്റെ നേതൃത്വത്തിൽ കെ എസ് ഇ ബി കാസറഗോഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർക്കും, അസിസ്റ്റൻഡ് എഞ്ചിനിയർക്കും നിവേദനം നൽകി, തുരുത്തി ശാഖാ ലീഗ് സെക്രട്ടറി ബിസ് സൈനുദ്ദീൻ, ശബീർ തുരുത്തി, റഷീദ് തുരുത്തി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

No comments