Breaking News

കാസർകോട് നിന്നൊരു ശിശുദിന സമ്മാനം 'പട്ടം' മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു

 

കാസർകോട്: കുട്ടികൾക്ക് ശിശുദിന സമ്മാനമായി കാസർകോട് നിന്നൊരു മ്യൂസിക്കൽ ആൽബം. 'പട്ടം' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക്കൽ ആൽബം ആന്റോ ജോസഫ് ഫിലിം കമ്പനി യുട്യൂബ് ചാനൽ വഴി റിലീസ് ചെയ്തു. സിനിമാ താരം മഡോണ സെബാസ്റ്റൻ, നിർമാതാവ് ആന്റോ ജോസഫ്, സംവിധായകരായ ജിയോ ബേബി, സിദ്ധാർത്ഥ് ശിവൻ, ശരീഫ് ഈസ തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധിപേർ ഷെയർ ചെയ്ത് കൊണ്ട് റിലീസിൽ പങ്കാളികളായി. കോവിഡ് കാലത്ത് കുട്ടികൾ മാനസിക സംഘർഷം അനുഭവിക്കുന്നതായ പഠന റിപ്പോർട്ടിൽ നിന്നാണ് കുട്ടികളെ വെച്ചൊരു മ്യൂസിക്കൽ ആൽബം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പട്ടം സംവിധായകനും മ്യൂസിക് ഡയറക്ടറുമായ അഖിൽരാജ് ടികെ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ 'എന്ത് കഥേ' ക്രിയേഷനാണ് ആൽബം നിർമിച്ചത്. കാസർകോട്ടെ ചെറുപ്പക്കാരായ കുറച്ചു സുഹൃത്തുക്കളാണ് ആൽബത്തിന്റെ പിന്നണിയിൽ. ഗ്രീഷ്മ ശ്യാം ജെറിലിന്റെതാണ് വരികൾ, ചലച്ചിത്ര പിന്നണി ഗായകൻ അരുൺ എളാട്ടാണ് സംഗീതമാലപിച്ചിരിക്കുന്നത്. രാഹുൽ രാഘവ് ഛായാഗ്രഹണവും അൻഷാദ് ചെമ്മനാട് എഡിറ്റും
 നിർവഹിച്ച 'പട്ടം' ആന്റോ ജോസഫ് ഫിലിം കമ്പനി യുട്യൂബ് ചാനലിൽ ലഭ്യമാണ്.

No comments