Breaking News

ബീഹാറില്‍ വന്‍ നേട്ടം കൊയ്ത് ഇടതുപക്ഷം; സി.പി.ഐ.എം.എല്ലിന്റെ മികച്ച മുന്നേറ്റം; മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും ലീഡ്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സി.പി.ഐ.എം.എല്‍. മത്സരിച്ച 19 സീറ്റുകളില്‍ 13 സീറ്റിലും സി.പി.ഐ.എം.എല്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


നാല് സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ.എം മൂന്ന് സീറ്റുകളിലും മുന്നിലാണ്. ആറ് സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ രണ്ട് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ആകെ 29 സീറ്റുകളില്‍ മത്സരിക്കുന്ന ഇടത് പാര്‍ട്ടികള്‍ 18 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.


സി.പി.ഐ.എം.എല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ബീഹാറില്‍ സി.പി.ഐ.എം.എല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


മഹാസഖ്യത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെച്ചതും സി.പി.ഐ.എം.എല്ലാണ് എന്നായിരുന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത്.


സി.പി.ഐ.എം.എല്ലിന്റെ പ്രധാന സ്വാധീന മേഖലയായ ഭോജ്പൂരില്‍ സഖ്യം നന്നായി പ്രവര്‍ത്തിച്ചതായാണ് വിലയിരുത്തല്‍.

No comments