Breaking News

ചെർക്കളം അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

 ചെർക്കള: ചെർക്കളയുടെ നിലാവെളിച്ചം പോയി മറഞ്ഞു, അഹമ്മദ് മുസ്‌ലിയാർ യാത്രയായി. നീണ്ട കാലം ദീനിന് വേണ്ടി തന്റെ ജീവിതവും സമയവും ഒരുപോലെ സമർപ്പിച്ച മഹൽ വ്യക്തിത്വമായിരുന്നു അദ്ദേഹം.ആരിലും സ്വീകരയാനായിരുന്ന അദ്ദേഹം നാട്ടുകാർക്കും കുടുംബത്തിനും ഒരുപോലെ പ്രിയപെട്ടവരായിരുന്നു. അഹമ്മദ് മുസ്ലിയാരുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
കാസർഗോഡ് ജില്ല മുശാവറ അംഗമായിരുന്നു, കെ എം സി സി നേതാവ് അസീസ്‌ കമാലിയയുടെ പിതാവാണ്.
കബറടക്കം വൈകിട്ട് ചെർക്കള മുഹ്‌യിദ്ദീൻ വലിയ ജുമാമസ്ജിദിൽ നടക്കും.

ഭാര്യ :ഖദീജ.
മക്കൾ :കമാൽ,ബഷീർ, മുനീർ, സലാം, അസീസ് കമാലിയ, സൈബ, സഹ്റാന.
സഹോദരൻ-പരേതൻ ബനത്തുൽ അബ്ദുള്ള.

മരുമക്കൾ:അബ്ദുൽ അസീസ് മേല്പറമ്പ്, അഷ്‌റഫ്‌ മേല്പറമ്പ്

പരേതനായ ബനത്തുൽ അബ്ദുൽ ഖാദർ ഹാജിയുടെ മകനാണ്,
ഉമ്മ ഖദീജ.

No comments