Breaking News

കമറുദ്ദീന്റെ അറസ്റ്റ് തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ വേട്ടയാടലെന്ന് കല്ലട്ര മാഹിൻ ഹാജി

കാസറഗോഡ് :ഫാഷൻ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീൻ എം എൽ എയെ  അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. തദ്ദേശ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിറ്റേന്ന് നടന്ന അറസ്റ്റ് രാഷ്ട്രീയ പക പോക്കൽ തന്നെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ബിസിനസ്സ്  തകർന്നപ്പോൾ ബാധ്യത വന്നു അല്ലാതെ ആരെയും വഞ്ചിച്ചിട്ടില്ല, അന്വേഷണത്തിൽ അത്‌ വ്യക്തമായതാണെന്നും മാഹിൻ ഹാജി കൂട്ടിചേർത്തു.

അന്വേഷണ സംഘത്തിന് സർക്കാരിൽ നിന്നുള്ള സമ്മർദ്ദമാണ് അറസ്റ്റിൽ പിന്നിലെന്നും  അദ്ദേഹം പ്രതികരിക്കുന്നു.

No comments