എസ്.ടി.യു.ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ബോവിക്കാനത്ത് അതിജീവന സമരം നടത്തി.
മുളിയാർ: തൊഴിലാളി കളെയും,കർഷകരെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി
എസ്.ടി.യു.ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിൻ്റെ ഭാഗമായി കേന്ദ്ര-കേരള സർക്കാരുകളുടെ നീതി നിഷേധങ്ങൾക്കെതിരെ
എസ്.ടി.യു. മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ
അതിജീവന സമരം നടത്തി.
എസ്.ടി.യു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാഹിൻ മുണ്ടക്കൈ ഉദ്ഘാടനം ചെയ്തു.
ആർടിസൻസ് സ്കിൽഡ് ആൻറ് ജനറൽ വർക്കേഴ്സ് എസ്.ടി.യു.സം സംസ്ഥാന
വൈസ് പ്രസിഡണ്ട് എസ്.എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി
മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.
വിവിധ ഫെഡറേഷൻ നേതാക്കളായ ബി.എം.ഹാരിസ് ബോവിക്കാനം, ബി.കെ. ഹംസ, കെ.അബ്ദുൾ ഖാദർ കുന്നിൽ, കെ. മുഹമ്മദ് കുഞ്ഞി,ഹമീദ് മല്ലം, മുഹമ്മദ് പാറ, ഹാഷിം ആലൂർ സംബന്ധിച്ചു.

No comments