മെകാഫി ആന്റിവൈറസ് സ്ഥാപകന്‍ ജോണ്‍ മെകാഫി ജയിലില്‍ ജീവനൊടുക്കിയ നിലയില്‍
ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മെകാഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു.
നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മെകാഫി സ്പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം. ഒൻപതുമാസമാണ് മെകാഫി ജയിലിൽ കഴിഞ്ഞത്. ഇതിന്റെ നിരാശയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

No comments