Breaking News

‘സുധാകരൻ നടത്തിയത് കുറ്റസമ്മതം’; സേവറി നാണു കൊലക്കേസിൽ പുനരന്വേഷിക്കണമെന്ന് കുടുംബം


സി.പി.എം പ്രവർത്തകനായ സേവറി നാണുവിന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കുടുംബം.

കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻറെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കുടുംബം രം​ഗത്തെത്തിയത്.

കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കൊലപാതകത്തെ കുറിച്ച് സുധാകരൻ വ്യക്തമാക്കിയത്. ഇതോടെ കേസിൽ പുനരന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ ഭാർഗവി ആവശ്യപ്പെട്ടു.

നാണുവിൻറെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാർഗവി ആവശ്യപ്പെടുന്നു.

സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

1992 ജൂൺ 13-നാണ് കണ്ണൂർ ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംധം അക്രമികൾ ബോംബെറിഞ്ഞ് കൊന്നത്.

താൻ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാൽ രാജി വയ്ക്കാം എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്.

No comments