Breaking News

ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ, പുനഃപരിശോധിക്കാന്‍ നിര്‍ദേശം

 

ന്യൂഡൽഹി: ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എൻ. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എൻ. സ്പെഷ്യൽ റാപ്പോട്ടിയറാണ് കത്ത് നൽകിയത്.

സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങൾ. 1979 ഏപ്രിലിൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎൻ പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകൾ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകൾ പോലും സമ്മർദ്ദമുണ്ടായാൽ നീക്കേണ്ടി വരും. അത്തരം വ്യവസ്ഥകളുൾപ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടങ്ങളെന്ന് യു.എൻ. പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

No comments