Breaking News

ദീർഘകാലത്തെ സർക്കാർ സേവനത്തിൽ നിന്നും വിരമിക്കുന്ന ഷാഫി മാപ്പിളകുണ്ടിനെ ആദരിച്ചു ചെർക്കള സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ജാസ്മിൻ കബീർ ചെർക്കളം ഉത്ഘാടനം ചെയ്‌തു

 

ചെർക്കള :ദീർഘകാലത്തെ സർക്കാർ സേവനത്തിനുശേഷം വിരമിക്കുന്ന ഷാഫി മാപ്പിളക്കുണ്ടിനെ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ചെർക്ക യൂണിറ്റ് ആദരിച്ചു.
കേരളാ പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റുകൂടിയായ അദ്ദേഹം പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവകനാണ്,ചെർക്കള ഗവൺമെന്റ് സ്കൂളിലെ നാലുവർഷത്തെ സേവനം അടക്കം ജില്ലയിലെ വ്യത്യസ്ത മേഖലയിലെ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെർക്കള സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ജാസ്മിൻ കബീർ ചെർക്കളം ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ ചെർക്കള അധ്യക്ഷത വഹിച്ചു, ഷമീർ മാസ്റ്റർ സ്വാഗതം പറഞ്ഞു, ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ, കബീർ ചെർക്കളം, അഷ്‌റഫ്‌ മാസ്റ്റർ,ജാസർ പൊവ്വൽ,ഉനൈസ് നുസ്രത്ത്,രാജേഷ് മാസ്റ്റർ, ജോസ് മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

No comments