Breaking News

ആ വെളിച്ചം അണഞ്ഞ് പോയിട്ട് ഇന്നേക്ക് 13 വർഷങ്ങൾ 'ബി സുലൈമാൻ സാഹിബ്‌ മുളിയാറിലെ ഹരിത രാഷ്ട്രീയത്തിന്റെ കാവലാൾ' അനുസ്മരണം :റംഷീദ് ബാലനടുക്കം


മുളിയാറിന്റെ മുഖമായിരുന്ന, താങ്ങും തണലുമായിരുന്ന ബി.സുലൈമാൻ സാഹിബ് വിട പറഞ്ഞിട്ട് ഇന്നേക്ക് 13 വർഷങ്ങൾ.
 മുളിയാറെന്ന നാടിനും നാട്ടുകാർക്കും സങ്കടത്തോടെയല്ലാതെ ജൂലൈ 12 എന്ന ദിവസത്തെ ഓർക്കാൻ കഴിയില്ല...
ഞങ്ങൾക്ക് വെറുമൊരു പഞ്ചായത്ത് പ്രസിഡന്റോ അല്ലെങ്കിൽ മുസ്ലീം ലീഗിന്റെ നേതാവോ മാത്രമായിരുന്നില്ല അദ്ദേഹം..
ഒരു നാടിനെ, നാട്ടുക്കാരെ വികസനത്തിലേക്ക് നയിച്ച നേർവഴിയിലേക്ക് നയിച്ച ഞങ്ങളുടെ നാടിന്റെ പിതൃതുല്യനായിരുന്നു ആ നേതാവ്..

അദ്ദേഹം ആ പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിരുന്നെങ്കിൽ ഇനിയും ഈ നാട് വളർന്നേനെ,
മുസ്ലീം ലീഗിന്റെ പച്ചപ്പതാക മുളിയാറിന്റെ മണ്ണിൽ ഇനിയും ഉയരങ്ങളിൽ പാറിയേനെ...
 "പ്രിയപ്പെട്ട സല്യാൻച്ച നിങ്ങൾ ധരിച്ചിരുന്ന ആ തൂവെള്ള വസ്ത്രം പോലെ തന്നെയായിരുന്നു നിങ്ങളുടെ ജീവിതവും..
മുളിയാറിന്റെ സർവ്വ മേഖലകളിലും പ്രവർത്തിച്ചിട്ടും അങ്ങയുടെ മേൽ ഒരു കറ പോലും പുരണ്ടില്ല എന്നു മാത്രമല്ല
സ്വയം നേടാൻ ഒരുപാട് വഴികൾ ഉണ്ടായിട്ടും നിങ്ങൾക്ക് ഉള്ളത് മുഴുവൻ ഒരു നാടിന് നൽകിയ മഹാനായിരുന്നു നിങ്ങൾ...
 നിങ്ങൾക്കായി തിരിച്ചു നൽകാൻ ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ല സല്യാൻച്ച..
അങ്ങയ്ക്കുള്ള  പ്രാർത്ഥനകളുമല്ലാതെ..."
 ഞങ്ങളുടെ ഹൃദയാന്തരങ്ങളിൽ എന്നും  നിങ്ങൾ ജീവിക്കുന്നു..

No comments