Breaking News

കേരളം കൈകോർത്തു; മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള 18 കോടി രൂപ റെഡി: സഹായിച്ചവരോട് നന്ദി പറഞ്ഞ് കുടുംബം


മാട്ടൂൽ : അപൂർവ്വ രോഗത്തിന് മരുന്നിന് വേണ്ടി മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിനെ രക്ഷിക്കാൻ കേരളമൊന്നാകെ കൈകോർത്തപ്പോൾ സഹായപ്രവാഹം.
18കോടി രൂപയാണ് ആവശ്യമായിരുന്നത്, മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടി കമ്മറ്റി രൂപീകരിച്ചു നാട്ടുകാരും നിതാന്ത പരിശ്രമത്തിലായിരുന്നു.
 ആവശ്യമായ തുക പൂർണ്ണമായും സമാഹരിക്കാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ്.
സഹായിച്ചവരോടും സഹകരിച്ചവരോടും കടപ്പെടുന്നതായി മുഹമ്മദ് സഹായ കമ്മിറ്റി ഭാരവാഹികളും കുടുംബവും പറഞ്ഞു.

No comments