Breaking News

ടി പി ആർ നിരക്ക് വർദ്ധിച്ചു മുളിയാറിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ നിയന്ത്രണം ഹോട്ടലുകൾ, ടാക്സികൾ, ഉൾപ്പടെ മറ്റ് യാത്രകൾക്കും വിലക്ക്

 മുളിയാർ: ടി പി ആർ നിരക്ക് വർധിച്ച സാഹചര്യത്തിൽ മുളിയാറിൽ കടുത്ത  നിയന്ത്രണം.
മുളിയാർ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 3 മണിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും, വ്യാപാരി വ്യവസായി പ്രതിനിധികളുടേയും യോഗത്തിലാണ് പുതിയ തീരുമാനം .
പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു,
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ,സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് തുടങ്ങിയവർ സമ്പന്ധിച്ചു,
  TPR നിർക്ക് അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ,പഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന സാഹചര്യത്തിലും പഞ്ചായത്ത് പരിധിയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ യോഗം തീരുമാനിച്ചു,

അവശ്യസാധന കടകൾ തിങ്കൾ , ബുധൻ ,വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 2 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളു. ഒപ്പം പഞ്ചായത്തിലെ മുഴുവൻ ആളുകളേയും ആൻ്റിജൻ, RTPCR ടെസ്റ്റിന് വിധേയമാക്കാനും ,പോസറ്റിവ് റിപ്പോർട്ട് ചെയ്യുന്നവരുടെ പ്രൈമറി ,സെക്കൻ്ററി കോണ്ടാക്ട് കണ്ടെത്തി  കോറൻ്റൈനിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചു,
ജനങ്ങളെ  ബോധവൽക്കരിക്കുന്നതിനും ,ടെസ്റ്റിന് സന്നദ്ധരാക്കുന്നതിനും മൈക്ക് അനൗൺസ്മെൻ്റ് സംഘടിപ്പിക്കാനും,ജാഗ്രതാ സമിതികൾ അടിയന്തിരമായി വിളിച്ചു ചേർക്കാനും  ജനപ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ ,ക്ലബ് കൾ എന്നിവരുടെ സഹകരണത്തോടെ എല്ലാ വാർഡുകളിലും ടെസ്റ്റിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കാനും, പഞ്ചായത്ത് പരിധിയിൽ ഗതാഗത നിയന്ത്രണം കർശനമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

No comments