സിപിഎം നേതാവിനെ ആക്രമിച്ചെന്ന കേസിൽ, യൂത്ത്ലീഗ് നേതാക്കളേ വെറുതെ വിട്ടു
ചെങ്കള:ചെർക്കള ഹയർ സെക്കണ്ടറി സ്കൂളിൽ 2016 ൽ നടന്ന ചെർക്കള വെസ്റ്റ് വാർഡ് ഉപ തിരഞ്ഞെടുപ്പിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഏജന്റായിരുന്ന സി.പി.എം.ചെങ്കള ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേൽപിച്ചു എന്ന കേസിൽ യൂത്ത് ലീഗ് നേതാക്കളെ കാസർകോട് അസിസ്റ്റന്റ് സെഷൻ കോടതി വെറുതെ വിട്ടു.
യൂത്ത്ലീഗ് കാസർകോട് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ്നഗർ,ദുബൈ കെഎംസിസി മുൻ ജില്ലാ ട്രഷറർ മുനീർ പി ചെർക്കള,യൂത്ത്ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ സിദ്ദ, യൂത്ത് ലീഗ് ചെർക്കള ടൗൺ വാർഡ് ജനറൽ സെക്രട്ടറി ഫൈസൽ പൈച്ചു,യൂത്ത്ലീഗ് ചെങ്കള പഞ്ചായത്ത് മുൻ ട്രഷറർ സി സലീം ചെർക്കള എന്നിവരേയാണ് വെറുതെ വിട്ടത്.
കേസിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ: വി മോഹനനും പ്രതികൾക്ക് വേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകരായ അഡ്വ:സി കെ ശ്രീധരൻ, അഡ്വ: കെ പി പ്രദീപ് കുമാർ എന്നിവരും ഹാജരായി.
ഏറെ ചർച്ച ചെയ്യപ്പെട്ട ഉപതിരഞ്ഞെപ്പിൽ ആകെ പോൾ ചെയ്ത 576 വോട്ടിൽ 508 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ സുഫൈജ മുനീർ വൻ വിജയം നേടിയിരുന്നു.

No comments