മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് വേണ്ടി മുളിയാര്‍ ആശുപത്രിയില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ
കാസറഗോഡ് ▪️മദ്യം-മയക്കുമരുന്ന് കേസ്സുകളുമായി ബന്ധപ്പെട്ടുള്ള അക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് കാസർകോട് താലൂക്കില്‍ ആയതിനാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ചികിത്സിക്കാന്‍ വേണ്ടി ഡി അഡിക്ഷന്‍ സെന്റര്‍ മുളിയാര്‍ ആശുപത്രിയില്‍ ആരംഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു.ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിന് കര്‍ഷകര്‍ക്ക് നല്‍കിയ തോക്കിന്റെ ലൈസന്‍സ് ഒരു കാരണവുമില്ലാതെ പുതുക്കി നല്‍കാതിരിക്കരുത്. തോക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

No comments