വീണ്ടും സ്വർണം; ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീലിയൻ വീരഗാഥ
ടോക്യോ: തങ്ങളുടെ ഫുട്ബാൾ ഭാവി സ്വർണത്തിളക്കമുള്ളതാകുമെന്ന് തെളിയിച് ബ്രസീലിയൻ യുവനിര. ഒളിമ്പിക്സ് ഫുട്ബോളിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ശക്തരായ സ്പെയിനിനെ ബ്രസീൽ പരാജയപ്പെടുത്തിയത്.
ആദ്യ പകുതി അവസാനിരിക്കേ മാതേവ്യൂസ് നേടിയ ഗോളിലാണ് ബ്രസീൽ മുന്നിൽ കയറിയത്. അറുപത്തിയൊന്നാം മിനുട്ടിലെ ഓയർസബലിന്റെ ഗോളിൽ സ്പെയ്ൻ സമാനനിലയിലെത്തി.അതോടെ മത്സരം മുറുകി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മറ്റുഗോളുകൾ ഒന്നും എത്തിയില്ല. ഒടുവിൽ നൂറ്റി എട്ടാം മിനിറ്റിൽ സ്പാനിഷ് പ്രതിരോധത്തെ മറികടന്ന മാൽക്കം പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

No comments