Breaking News

സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ വളർത്തി കലാപാഹ്വാനം; എട്ടുപേർക്കെതിരെ കേസ്


ആലുവ: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ വളർത്തി കലാപാഹ്വാനം ചെയ്ത സംഭവത്തിൽ റൂറൽ സൈബർ സ്‌റ്റേഷനിൽ മൂന്ന് കേസുകളും പറവൂർ, ചോറ്റാനിക്കര, എടത്തല, അങ്കമാലി, ആലുവ സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും രജിസ്‌റ്റർ ചെയ്തു. ഗ്രൂപ്പ് ചാറ്റിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു വരുകയാണ്. മതസൗഹാർദം തകർത്ത് കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

No comments