Breaking News

സ്ക്വിഡ് ഗെയിമിനെയും മണി ഹീസ്റ്റിനെയും പിന്തള്ളി മിന്നൽ മുരളി; നെറ്റ്ഫ്ലിക്സ് ഇന്ത്യ പട്ടികയിൽ ഒന്നാമത്


മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ 'മിന്നൽ മുരളി' നെറ്റ്ഫ്‌ളിക്‌സിലും മുന്നിൽ. നെറ്റ്ഫ്ലിക്സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റിൽ ഒന്നാമതാണ് 'മിന്നൽ മുരളി'യുടെ സ്ഥാനം. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് മിന്നൽ മുരളി ഒന്നാമതെത്തി നിൽക്കുന്നത്. പട്ടിക സോഷ്യൽ മീഡിയയിലൂടെ നെറ്റ്ഫ്‌ളിക്സ് ഇന്ത്യ പുറത്തു വിട്ടു.

മറ്റു പ്രേക്ഷക പ്രീതി നേടിയ സിരീസുകളായ 'എമിലി ഇൻ പാരീസ്' രണ്ടാം സ്ഥാനം, 'ദ് വിച്ചർ'മൂന്നാം സ്ഥാനം, 'ഡികപ്പിൾഡ്' നാലാം സ്ഥാനം, 'ആരണ്യക്' അഞ്ചാം സ്ഥാനം, എന്നിങ്ങനെ ഇടം പിടിച്ചിട്ടുണ്ട്. 'ഡോണ്ട് ലുക്ക് അപ്പ്', 'മണി ഹൈസ്റ്റ്', 'സൂര്യവൻശി', 'സ്ക്വിഡ് ഗെയിം', 'സ്പൈഡർമാൻ: ഫാർ ഫ്രം ഹോം' എന്നിവയാണ് ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു തുടക്കം മുതലേ 'മിന്നൽ മുരളി'ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു നെറ്റ്ഫ്ലിക്സിൽ ചിത്രം റീലീസ് ചെയ്തത്. ചിത്രത്തിൻറെ ആദ്യ പ്രതികരണങ്ങൾ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംഷനിറഞ്ഞതും എന്നാൽ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിർത്തുന്നതുമായ സിനിമ 'മിന്നൽ മുരളി' തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്. ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തി. ഇപ്പോൾ ചിത്രത്തിലെ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ അഭിനയവും പ്രേക്ഷകർക്കിടയിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.

No comments