കേന്ദ്ര ഏജൻസികളുടെ മുസ്‌ലിം വേട്ട: പോപുലര്‍ ഫ്രണ്ട് നാളെ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
'കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസിന്റെ ചട്ടുകമാകരുത്, കേന്ദ്രസര്‍ക്കാരിന്റെ മുസ്ലിം വേട്ട അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഡിസംബർ 21, ചൊവ്വ) എറണാകുളം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ മാറിയിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ, ഇന്‍കംടാക്സ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയെല്ലാം തങ്ങളുടെ വര്‍ഗീയവും വംശീയവും ജനവിരുദ്ധമായ അജണ്ടകള്‍ക്ക് വേണ്ടി ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണ്.
ആര്‍എസ്എസിനും കേന്ദ്രസര്‍ക്കാരിനും എതിരെനില്‍ക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും വേട്ടയാടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മുസ്ലിം ബിസിനസുകാരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് തകര്‍ക്കാനും ഹിന്ദുത്വ സര്‍ക്കാർ ശ്രമിക്കുന്നു. മുസ്ലിംകള്‍ നടത്തുന്ന വ്യാപാര, വ്യവസായ സംരംഭങ്ങള്‍ക്കെതിരേ ഇഡി, ഇന്‍കം ടാക്‌സ് തുടങ്ങിയവയെ റെയ്ഡിന് നിയോഗിക്കുകയും പിന്നാലെ സംഘപരിവാര നേതാക്കള്‍ ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു.
കേന്ദ്ര ഏജന്‍സികള്‍ കല്‍പ്പിത കഥകളുമായി മുസ്ലിംകള്‍ക്കെതിരേ പരാക്രമങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രതികളായ കോടികളുടെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും കേസുകളില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവുന്നില്ല.
ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
No comments