യുഎഇയില്‍ 2511 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം
യുഎഇയില്‍ 2511 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം
33833 ആണ് സജീവമായ കൊവിഡ് കേസുകള്‍.
യുഎഇയില്‍ ഇന്ന് 2511 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 292415 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 790,698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് ബാധിച്ച് മൂന്ന് മരണം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 2,177 ആയി. 795 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 754,688 ആയി. 33833 ആണ് സജീവമായ കൊവിഡ് കേസുകള്‍. 292,415 പിസിആര്‍ ടെസ്റ്റിലൂടെയാണ് 2511 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബാംഗങ്ങളോട് യുഎഇ ആരോഗ്യമന്ത്രാലയം അനുശോചനമറിയിച്ചു. കൊവിഡ് ബാധിച്ചവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണം, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
No comments