Breaking News

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം

 കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം



കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ സ്ഫോടനം. പയ്യന്നൂര്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ബിജു. പരിക്കേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് സ്‌ഫോടനം നടന്നത്. വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണ് എന്നാണ് സംശയം. സ്‌ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ബിജുവിനെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. ആര്‍.എസ്.എസ് ശക്തികേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്.

പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തറിച്ചതാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ധനരാജ് കൊലപാതക കേസില്‍ നിലവില്‍ ബിജു ജാമ്യത്തിലാണ്.

No comments