Breaking News

ഊണും ഉറക്കവുമില്ല, നേരം വെളുക്കുവോളം മൊബൈലില്‍ ഗെയിം കളി, പഠിക്കാന്‍ മിടുക്കനായിരുന്ന അനുജിത്തിന്റെ സ്വഭാവം വരെ മാറി; ജീവനൊടുക്കിയ ബിരുദ വിദ്യാര്‍ത്ഥി ‘ഫ്രീഫയര്‍’ ഗെയിമിന് അടിമയായിരുന്നുവെന്ന് അമ്മ


തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിരുദ വിദ്യാര്‍ത്ഥി ഫ്രീഫയര്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് അമ്മ. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനിലാണ് ജീവനൊടുക്കിയത്. രണ്ടു മാസം മുന്‍പാണ് അനുജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

മകന്‍ ഫ്രീഫയര്‍ ഗെയിമിന്റെ അടിമയായിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ സാക്ഷ്യപ്പെടുത്തുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നു അനുജിത്ത്.

എന്നാല്‍ മൊബൈല്‍ ഗെയിം അനുജിത്തിന്റെ സ്വഭാവം മാറ്റി. ഫ്രീഫയര് ഗെയിമില്‍ ശ്രദ്ധയായതോടെ അമ്മയും ചേച്ചിയും പറയുന്നത് കേള്‍ക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് അനുജിത്തിന് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്

മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണമായും ഗെയിമിന് അടിയായി. വീട്ടില്‍ വഴക്കിട്ട് വലിയ വിലയുള്ള മൊബൈല്‍ ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിംകളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കായിരുന്നു. ഉയര്‍ന്ന തുകയ്ക്ക് റീചാര്‍ജ് ചെയ്യണമെന്നായിരുന്നു ആവശ്യമെന്നും അമ്മ പറയുന്നു

No comments