Breaking News

'എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍'; ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് ആവര്‍ത്തിച്ച് മോഹന്‍ ഭാഗവത്; അപകടകരമായ പ്രചരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ആര്‍എസ്എസ്

 'എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍'; ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് ആവര്‍ത്തിച്ച് മോഹന്‍ ഭാഗവത്; അപകടകരമായ പ്രചരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ആര്‍എസ്എസ്


എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമാന പ്രസ്താവന ഇറക്കിയിരുന്ന മോഹന്‍ ഭാഗവത് രാജ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കവെയാണ് വീണ്ടും ഹിന്ദു രാഷ്ട്ര പരാമര്‍ശവുമായി രംഗത്തെത്തുന്നത്. അപകടകരമായ തരത്തിലുള്ള പരാമര്‍ശങ്ങളും രാജ്യത്തിന്റെ മതേതരത്വത്തിന് നേര്‍ക്ക് വെല്ലുവിളികളുയര്‍ത്തുന്ന പ്രസ്താവനകളുമാണ് ആര്‍എസ്എസ് തലവന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നത്.

ഇത് ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ട്. ചിലര്‍ക്ക് ഇത് മനസ്സിലാക്കിയിട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നില്ല. അത് അവരുടെ രീതിയും സ്വാര്‍ത്ഥതതയും മൂലമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ദൈനിക് തരുണ്‍ ഭാരത് എന്ന ആര്‍എസ്എസ് മുഖപത്രത്തിന്റെ നടത്തിപ്പുകാരായ ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയകെട്ടിടമായ മധുകര്‍ ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് വീണ്ടും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ചത്.

No comments