മോഷ്ടിക്കാന്‍ മദ്യശാല തുരന്നുകയറി; 'അടിച്ച് ഓഫായ' കള്ളന്‍മാര്‍ പൊലീസ് പിടിയില്‍
മോഷ്ടിക്കാന്‍ മദ്യശാല തുരന്നുകയറി; 'അടിച്ച് ഓഫായ' കള്ളന്‍മാര്‍ പൊലീസ് പിടിയില്‍
ചെന്നൈ: മദ്യവില്‍പ്പനശാലയുടെ ഭിത്തി തകര്‍ത്ത് അകത്തുകടന്ന കളളന്മാര്‍ പൊലീസ് പിടിയില്‍. മോഷണത്തിന് ശേഷം മദ്യലഹരിയില്‍ ഉളളില്‍ കുടുങ്ങിയ കളളന്മാരെ പൊലീസ് എത്തിയാണ് പുറത്തിറക്കിയത്. ചെന്നൈ വിലുപ്പുറം സ്വദേശി മുനിയന്‍, പളളിക്കരണി സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തിരുവളളൂര്‍ ടാസ്മാക് മദ്യശാലയിലാണ് സംഭവം.ജീവനക്കാര്‍ മദ്യശാല അടച്ചുപോയ ശേഷമാണ് ഇരുവരും ഒരു വശത്തെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ചത്. മേശയിലുണ്ടായിരുന്ന പണം എടുത്ത് പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് മദ്യക്കുപ്പികള്‍ ഇരുവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. മോഷണത്തിന് ശേഷം മദ്യം കഴിച്ച് ലഹരിയിലായതോടെ പുറത്തുകടക്കാന്‍ കഴിയാതെ ഇരുവരും ഉളളില്‍ കുടുങ്ങുകയായിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെ കരവപ്പട്ടി പൊലീസിന്റെ പട്രോളിങ് സംഘമാണ് കള്ളന്‍മാരെ പിടിച്ചത്. പൊലീസ് സംഘം മദ്യശാലയുടെ സമീപമെത്തിയപ്പോള്‍ ഉളളില്‍ നിന്ന് ശബ്ദം കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യശാലയുടെ സിസി ടിവി വയറുകള്‍ മുറിച്ചുമാറ്റിയതായും ഒരുവശത്തെ ഭിത്തി തുരന്ന നിലയിലും കണ്ടെത്തി. കുപ്പികള്‍ പൊട്ടുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ അകത്ത് ആളുണ്ടെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരേയും പൊലീസ് അതേ ദ്വാരത്തിലൂടെ പുറത്തിറക്കി. ഇരുവരില്‍ നിന്നുമായി 14,000 രൂപ കണ്ടെടുത്തിട്ടുണ്ട്.
No comments