Breaking News

മാന്യമായി ശമ്പളം നൽകാത്ത കാറ്ററിംഗ് ടീമുകളുടെ വർക്കുകൾ ബഹിഷ്കരിക്കും: ബഫെ സപ്ലൈ വർക്കേഴ്സ് യൂണിയൻ

 മാന്യമായി ശമ്പളം നൽകാത്ത കാറ്ററിംഗ് ടീമുകളുടെ വർക്കുകൾ ബഹിഷ്കരിക്കും:
ബഫെ സപ്ലൈ വർക്കേഴ്സ് യൂണിയൻ

അത്തരം ടീമുകളുടെ കരിമ്പട്ടിക തയ്യാറാക്കുമെന്നും, പൊതുമധ്യത്തിൽ പ്രസിദ്ധീകരിക്കുമെന്നും സംഘടനാ ഭാരവാഹൾ മുന്നറിയിപ്പ് നൽകി


കാസറഗോഡ് :
 കല്യാണ അനുബന്ധ പരിപാടികളിൽ ബഫെ സപ്ലൈ തൊഴിലിന് വിളിച്ചു മാന്യമായ വേതനം നൽകാത്ത കാറ്ററിങ് ഇവന്റ് ടീമുകളുടെ എല്ലാ വർക്കുകളും ബഹിഷ്കരിക്കാനും, അത്തരം കാറ്ററിങ് ടീമുകളുടെ കരിമ്പട്ടിക തയ്യാറാക്കാനും പൊതുമധ്യത്തിൽ പ്രസിദ്ധീകരിക്കാനും കാസർഗോഡ് ജില്ല ബഫെ സപ്ലൈ വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചു.

നിലവിൽ അത്തരം ദുരനുഭവങ്ങൾ വ്യാപകമായ സ്ഥിതിക്കാണ് ഇത്തരം കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ സംഘടന നിർബന്ധിതരായതെന്ന് വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

എല്ലാ കാറ്ററിംഗ് ഇവന്റ് ടീമുകളുമായും പ്രത്യേകിച്ച് കാസർഗോഡ് ജില്ലയിൽ വലിയ രീതിയിലുള്ള ആത്മബന്ധമാണ് സംഘടനയും ബഫെ സപ്ലൈ ടീമുകളും നിലനിർത്തി പോരുന്നത്,
 ഏത് സമയത്ത് വിളിച്ചാലും അവരുടെ വർക്കുകളിൽ ആവശ്യമായ ബഫെ&സപ്ലേ വർക്കേഴ്സിനെ അതാത് ടീമുകൾ വിടാറുമുണ്ട്,പ്രസ്തുത തൊഴിൽമേഖലയിൽ കാറ്ററിംഗ് ടീമുകളുടെ സഹകരണം അനിവാര്യവുമാണ്.

 ഒട്ടുമിക്ക കാറ്ററിംഗ് ടീമുകളും വളരെ മാന്യമായി തന്നെ വർക്ക്‌ കഴിഞ്ഞ തൽസമയം തന്നെ ശമ്പളം നൽകുന്നുണ്ട്,എന്നാൽ ചില കാറ്ററിംഗ് ടീമുകൾ തീർത്തും നിരുത്തരവാദപരമായ സമീപനമാണ് വർക്കിന് ശേഷം ശമ്പള വിഷയത്തിൽ തുടർന്ന് പോരുന്നത്,
 ഓരോ രീതിയിലുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുകയും,പിന്നീട് ഫോൺ കോൾ പോലും എടുക്കാതെ കബളിപ്പിക്കലും തുടർക്കഥയാവുന്നുണ്ട്.

 അതുകൊണ്ടുതന്നെ ശമ്പളം നൽകാൻ കഴിയാത്ത വേദനാജനകമായ സാഹചര്യമാണ് സംജാതമാകുന്നത് എന്നും, വിശ്വാസയോഗ്യമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് വർക് ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത് എന്നും, അത്തരം സാഹചര്യങ്ങൾ പാടെ മാറണമെന്നും യൂണിയൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

No comments