സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു
സൗദി: സൗദിയിലെ ദമാമിൽഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം, താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് സ്വദേശി സനദ് ( 22 ), വയനാട് സ്വദേശി അൻസിഫ് (22) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സൗദി ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം.
No comments