2020 ഡിസംബർ 14 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് കൊവിഡ്19 പരിശീലനം നൽകി
കാസറഗോഡ് :2020 ഡിസംബർ 14ന് നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ്ങ് ഓഫീസർമാർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ തുടങ്ങി പോളിംഗ് ഓഫീസർമാർക്ക് വേണ്ടി കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ കോവിഡ് 19 മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ച് മുളിയാർ സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് ക്ലാസ്സെടുക്കുന്നു.
PPE കിറ്റ് ധരിക്കേണ്ട വിധത്തെകുറിച്ചും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്പെഷ്യൽ പോളിംഗ് ഓഫീസർമാർക്ക് മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നിഷ്യൻ ദിനു പരിശീലനം നൽകുന്നു. മുളിയാർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ, കുഞ്ഞികൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
No comments