Breaking News

മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങി: യുഎഇയിൽ 7വയസുകാരനായ പ്രവാസി ബാലൻ മരിച്ചു

 മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങി: യുഎഇയിൽ 7വയസുകാരനായ പ്രവാസി ബാലൻ മരിച്ചു




ഷാർജയിൽ കാറിനുള്ളിൽ കുടുങ്ങിയ 7 വയസുകാരൻ മരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവത്തിൻ്റെ റിപ്പോർട്ട് അതോറിറ്റിക്ക് ലഭിച്ചത്. ഏഷ്യൻ പൗരനായ കുട്ടിയെ രാവിലെ മുതൽ സ്‌കൂളിന് പുറത്ത് പാർക്ക് ചെയ്‌ത കാറിലാണ് ഉപേക്ഷിച്ചത്. കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും അവൻ്റെ മാതാപിതാക്കൾ ഒരു വനിതാ ഡ്രൈവറെ ഏൽപിച്ചിരുന്നു..സ്കൂളിൽ എത്തിയപ്പോൾ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാതെ ഡ്രൈവർ കാർ പൂട്ടി. തുടർന്ന് മറികൂറുകളോളം കാറിൽ കുടുങ്ങിയ കുട്ടി മരിക്കുകയായിരുന്നു.

No comments