താഴ്ന്ന് കിടന്ന കേബിൾ കണ്ട് വിജയൻ തലവെട്ടിച്ചു കഴുത്തിൽ കുരുങ്ങിയത് ഭാര്യ ഉഷയുടേതും സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീണ് ദാരുണ മരണം, വിയോഗം കൺമുൻപിൽ
താഴ്ന്ന് കിടന്ന കേബിൾ കണ്ട് വിജയൻ തലവെട്ടിച്ചു കഴുത്തിൽ കുരുങ്ങിയത് ഭാര്യ ഉഷയുടേതും
സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീണ് ദാരുണ മരണം, വിയോഗം കൺമുൻപിൽ
കായംകുളം; ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവെ റോഡിനു കുറുകെ കിടന്ന ടിവി കേബിൾ കഴുത്തിൽ കുരുങ്ങി റോഡിലേയ്ക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽത്തറയിൽ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്. 56 ആം വയസിലാണ് വിയോഗം. ഇടശ്ശേരി ജങ്ഷനു കിഴക്കുവശം തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.
എരുവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിലെത്തിയ ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തംവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിജയൻ ഓടിച്ച സ്‌കൂട്ടറിനു പിന്നിലിരുന്നാണ് ഉഷ യാത്രചെയ്തത്.
കേബിൾ കണ്ട് വിജയൻ തലവെട്ടിച്ചു മാറ്റി. എന്നാൽ ഉഷ കേബിൾ കണ്ടിരുന്നില്ല. കഴുത്തിൽ കുരുങ്ങിയതിന് പിന്നാലെ ഉഷ റോഡിലേക്കു തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ.

No comments