നൈജീരിയ തടഞ്ഞുവെച്ച കപ്പൽ മോചിപ്പിച്ചു; മോചിതരായത് വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേര്‍
നൈജീരിയ തടഞ്ഞുവെച്ച കപ്പൽ മോചിപ്പിച്ചു; മോചിതരായത് വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേര്‍
ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ച് 3 മലയാളികൾ ഉൾപ്പെടെ 26 ജീവനക്കാരുമായി നൈജീരിയയിൽ തടഞ്ഞുവെച്ച ഓയില്‍ ടാങ്കര്‍ എംടി ഹീറോയിക് ഇഡുന്‍ മോചിപ്പിച്ചു. കപ്പലിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ജീവനക്കാരുടേയും പാസ്‌പോര്‍ട്ടുകൾ ഇന്ന് കൈമാറും
കൊച്ചി സ്വദേശികളായ ചീഫ് ഓഫീസര്‍ ക്യാപ്റ്റൻ സനു ജോസ് മിൽട്ടൻ ഡിക്കോത്ത് , കൊല്ലം സ്വദേശി വി.വിജിത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. സ്തീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്. ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു കണ്ടു നൈജീരിയൻ കോടി വെറുതേ വിട്ടിരുന്നു.
കപ്പൽ നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോര്‍ ടെര്‍മിനലിൽ ക്രൂഡ് ഓയിൽ നിറക്കാൻ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്രൂഡ് ഓയിൽ നിറക്കാനുള്ള അനുമതി ലഭിച്ചില്ല. പിന്നീട് ഗിനി നാവികസേനക്ക് മുന്നിൽപ്പെടുകയായിരുന്നു.

No comments