Breaking News

വിനോദയാത്രയ്‌ക്കെത്തിയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചുകയറി അപകടം രണ്ട്‌പേര്‍ക്ക് ദാരുണാന്ത്യം

 വിനോദയാത്രയ്‌ക്കെത്തിയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചുകയറി അപകടം

രണ്ട്‌പേര്‍ക്ക് ദാരുണാന്ത്യം




മാനന്തവാടി: വിനോദയാത്രയ്ക്കെത്തിയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. വയനാട്ടിലാണ് സംഭവം. മാട്ടൂല്‍ സ്വദേശികളായ മുനവീര്‍, അഫ്രീദ് പള്ളിപ്പുര എന്നിവരാണ് മരിച്ചത്. ഇന്നോവ കാര്‍ ടോറസ് ലോറിയിലിടിച്ചാണ് അപകടം.

മാനന്തവാടി-കല്‍പ്പറ്റ സംസ്ഥാനപാതയിലെ പച്ചിലക്കാട് ടൗണിലാണ് അപകടം. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ടോറസ് ലോറിയില്‍ ഇടിച്ച് മറിയുകയായിരുന്നു.

മാനന്തവാടിയിലേക്ക് പോകുകയായിരുന്നു ലോറി. കണ്ണൂരില്‍ നിന്നാണ് യുവാക്കള്‍ എത്തിയത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് കാര്‍ നിയന്ത്രണംവിട്ടത്.

ഇതിന് പിന്നാലെ കാര്‍ തെറ്റായ ദിശയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നാമതൊരു യുവാവിന് കൂടി സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

No comments