Breaking News

മുളിയാർ ഗ്രാമ പഞ്ചായത്ത് അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗും കുടകളും റഹ്മാൻ മല്ലം പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനിക്ക് കൈമാറി

 മുളിയാർ ഗ്രാമ പഞ്ചായത്ത്

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗും കുടകളും

റഹ്മാൻ മല്ലം പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനിക്ക് കൈമാറി 


ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് അതി ദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ബാഗുകളും കുടകളും ജീവകാരുണ്യ പ്രവർത്തകനും റാസൽ ഖൈമയിൽ ബിസിനസു കാരനുമായ റഹ്മാൻ മല്ലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിവി മിനിക്ക് കൈമാറി.
വൈസ് പ്രസിഡണ്ട് എ.ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ റൈസ റാഷിദ്,അനീസ മൻസൂർ മല്ലത്ത്, മെമ്പർമാരായ അബ്ബാസ് കൊൾച്ച പ്, അനന്യ, ശ്യാമള, സത്യവതി,ഹെഡ് ക്ലാർക്ക് മധു,വിഇഒ അരുൺ സംബന്ധിച്ചു.

No comments