Breaking News

ബിജെപിയുടെ പിന്തുണയും തുണച്ചില്ല; പിസി ജോര്‍ജിന്റെ പാര്‍ട്ടിയെ ജനങ്ങള്‍ 'കുത്തി' തോല്‍പ്പിച്ചു; സിറ്റിങ്ങ് സീറ്റില്‍ മൂന്നാം സ്ഥാനം; നാണംകെട്ട തോല്‍വി

 ബിജെപിയുടെ പിന്തുണയും തുണച്ചില്ല; പിസി ജോര്‍ജിന്റെ പാര്‍ട്ടിയെ ജനങ്ങള്‍ 'കുത്തി' തോല്‍പ്പിച്ചു; സിറ്റിങ്ങ് സീറ്റില്‍ മൂന്നാം സ്ഥാനം; നാണംകെട്ട തോല്‍വി


തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കൈയിലുണ്ടായിരുന്ന സീറ്റും തിരഞ്ഞെടുപ്പില്‍ നഷ്ടമായി. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് സിറ്റിങ്ങ് സീറ്റ് നഷ്ടമായത്. ഇവിടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎമ്മാണ് ജനപക്ഷ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.

പഞ്ചായത്തംഗമായിരുന്ന ഷെല്‍മി റെന്നി രാജിവെച്ച ഒഴിവിലേക്ക് ശക്തമായ ത്രികോണമത്സരമാണ് നടന്നത്. സിപിഎമ്മിലെ ബിന്ദു അശോകന്‍ കോണ്‍ഗ്രസിലെ മഞ്ജു ജെയ്മോനെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 264 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഞ്ജു ജെയ്മോന്‍ 252 വോട്ടുകള്‍ പിടിച്ചു. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടുകളും കിട്ടി.


സിറ്റിങ്ങ് സീറ്റ് കൈവിട്ടതോടെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിക്ക് പ്രതിനിധിയില്ലാതായി. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന്റെ അംഗ സഖ്യ ഏഴാകുകയും ചെയ്തു. കേരള കോണ്‍ഗ്രസിന് ഒന്നും കോണ്‍ഗ്രസിന് അഞ്ചും മെമ്പര്‍മാരുണ്ട് പഞ്ചായത്തില്‍. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഇവിടെ നാലാം സ്ഥാനത്തായിരുന്നു.

അതേസമയം, തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും മികച്ച പ്രകടനമാണ് കാഴച്ച വെച്ചത്. 19 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. എല്‍ഡിഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിന്റെ ഒരു സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

ഒമ്പതു ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫിന്റേയും ഏഴ് സീറ്റുകള്‍ യുഡിഎഫിന്റേയും രണ്ട് സീറ്റുകള്‍ ബിജെപിയുടേയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണത്തില്‍ ജനപക്ഷവുമായിരുന്നു വിജയിച്ചത്.

No comments