ചാലിയാർ തീരത്ത് അനധികൃത സ്വർണ ഖനനം; നിലമ്പൂരിൽ പൊലീസ് പരിശോധന, പമ്പുസെറ്റുകളും ഉപകരണങ്ങളും പിടികൂടി
ചാലിയാർ തീരത്ത് അനധികൃത സ്വർണ ഖനനം; നിലമ്പൂരിൽ പൊലീസ് പരിശോധന, പമ്പുസെറ്റുകളും ഉപകരണങ്ങളും പിടികൂടി
മലപ്പുറം നിലമ്പൂരിൽ അനധികൃത സ്വർണഖനനം തടഞ്ഞ് പൊലീസ്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് അനധികൃതമായി സ്വർണം കുഴിച്ചെടുക്കാൻ ശ്രമം നടന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് ടൗണ്‍ കടവ് ഭാഗത്ത് വലിയ ഗര്‍ത്തകള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ ജെ എ രാജന്‍ എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തു.സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് എച്ച് പി യില്‍ കൂടുതല്‍ പവറുള്ള 9 മോട്ടോറുകളാണ് പിടിച്ചെടുത്തത്. ഇത് സാധാരണയായി സ്വർണ ഖനനത്തിന് ഉപയോഗിക്കുന്നവയാണ്. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണത്തരികൾ കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി പ്രദേശത്തെ ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു. എന്നാല്‍ കുഴിയെടുത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ച് സ്വര്‍ണ ഖനനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്.
മോട്ടോർ ഉപയോഗിച്ചുള്ള ഖനനം പുഴയില്‍ അപകടകരമായ കുഴികള്‍ സൃഷ്ടിക്കും. ഇത് പുഴയിൽ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടാന്‍ ഇത് കാരണമാകും. ചാലിയാര്‍ പുഴയുടെ സ്വഭാവികത നഷ്ടപ്പെടുത്തിയുള്ള സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് സി ഐ സുനില്‍ പുളിക്കല്‍ പറഞ്ഞു.

No comments