ആരിക്കാടി- പുത്തിഗെ പി.ഡബ്യു.ഡി പാതയിലെ ഇരു വശത്തെയും ഓടകൾ വൃത്തിയാക്കണം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള അധികൃതർക്ക് നിവേദനം നൽകി
ആരിക്കാടി- പുത്തിഗെ പി.ഡബ്യു.ഡി പാതയിലെ ഇരു വശത്തെയും ഓടകൾ വൃത്തിയാക്കണം
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള അധികൃതർക്ക് നിവേദനം നൽകി
പ്രേക്ഷിതൻ
അഷ്റഫ് കർള,
സ്ഥിരം സമിതി അധ്യക്ഷൻ
കാസർകോട് ബ്ലോക്ക് പഞ്ചായത്ത്
സ്വീകർത്താവ്
എക്സിക്യൂട്ടീവ് എൻജിനിയർ
പൊതുമരാമത്ത് ( റോഡ് വിഭാഗം)
മഞ്ചേശ്വരം
വിഷയം: ആരിക്കാടി- പുത്തിഗെ പി.ഡബ്യു.ഡി പാതയിലെ ഇരു വശത്തെയും ഓടകൾ വൃത്തിയാക്കുന്നത് സംബന്ധിച്ച്
ആരിക്കാടി- പുത്തിഗെ പൊതുമരാമത്ത് പാതയിലെ ഇരുവശത്തെയും ഡ്രൈനേജുകൾ ചെളിയും ചപ്പുചവറുകളും നിറഞ്ഞ് പൂർണമായും മൂടപ്പെട്ട നിലയിലാണ്.
ചെറിയൊരു മഴ പെയ്താൽ പോലും മഴവെള്ളം റോഡിൽ കുത്തിയൊലിച്ച് പോകുന്ന സ്ഥിതിയാണുള്ളത്.
കൂടാതെ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നതും നിത്യസംഭവമാണ്.
ആയതിനാൽ കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് ആരിക്കാടി- പുത്തിഗെ പൊതുമരാമത്ത് പാതയിലെ ഓടകൾ അടിയന്തിര പ്രാധാന്യത്തോടെ വൃത്തിയാക്കി, മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
വിശ്വാസ പൂർവ്വം
അഷ്റഫ് കർള,
സ്ഥിരം സമിതി അധ്യക്ഷൻ ബ്ലോക്ക് പഞ്ചായത്ത്, കാസർകോട്
കുമ്പള.
16.5.2023
No comments