അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തലത്തിൽ കാൻസർ, കിഡ്നി രോഗികൾക്ക് നൽകുന്ന ധനസഹായം ദവാഹു റഹ്‌മ ബ്രോഷർ പ്രകാശനം ചെയ്തു
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തലത്തിൽ കാൻസർ, കിഡ്നി രോഗികൾക്ക് നൽകുന്ന ധനസഹായം
ദവാഹു റഹ്‌മ ബ്രോഷർ പ്രകാശനം ചെയ്തു
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തലത്തിൽ കാൻസർ, കിഡ്നി രോഗികൾക്ക് നൽകുന്ന ധനസഹായം ദവാഹു റഹ്‌മ പദ്ധതിയുടെ ബ്രോഷർ പ്രകാശനം, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാടിന് നൽകി കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എംപി നിവ്വഹിച്ചു. മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഒരു വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ആറ് പഞ്ചായത്തിലെ പാവപ്പെട്ട കാൻസർ, കിഡ്നി രോഗികൾക് ധന സഹായം നൽകുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ നേതാക്കളായ അസീസ് കിഴുർ, ഷമീം ബേക്കൽ, ഹനീഫ മാങ്ങാട്, മണ്ഡലം നേതാക്കളായ നൗഷാദ് മിഹ്റാജ്, നാസർ കോളിയടുക്കം, kh അലി, ഹബീബ് ചെമനാട്, മനാഫ് കുണിയ, മുനീർ, ഹസീബ് തുടങ്ങിയവർ പങ്കെടുത്തു.

No comments